Site icon Fourteen Kerala – 14 Kerala News

കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു, മൂവർ സംഘം അറസ്റ്റിൽ

കൊല്ലം: കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പുറം സ്വദേശി ജയ്സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. 

ഈ പണം തിരികെ ചോദിക്കാന്‍ എത്തിയപ്പോഴാണ് ജയ്സണും സുഹൃത്തുക്കളായ ഷിബുവും ,ഷാരോണും ചേര്‍ന്ന് അനീഷിന്‍റെ കൈ തല്ലിയൊടിച്ചത്.  കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version