Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പിടികൂടിയത് രണ്ടുകോടി രൂപയുടെ സ്വർണം. ഒരു വ്യക്തിയിൽ നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. 

രാവിലെ ഷാർജയിൽ നിന്ന് ഐഎക്സ് 356 വിമാനത്തിൽ എത്തിയ കാസർക്കോട് സ്വദേശിയിൽ നിന്ന് 535.2 ഗ്രാം സ്വർണമിശ്രിതവും ദുബായിൽനിന്നു വന്ന 2 മലപ്പുറം സ്വദേശികളിൽ നിന്നു 2 കിലോയിലധികം വരുന്ന മിശ്രിതവുമാണ് കണ്ടെടുത്തത്. രാത്രി വിമാനത്താവളത്തിലെ കസ്റ്റംസ ഉദ്യോഗസ്ഥരും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ എസ്ജി 18 വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 800 ഗ്രാം സ്വർണമിശ്രിതവും കാസർകോട് സ്വദേശിയിൽനിന്ന് 147 ഗ്രാം സ്വർണമിശ്രിതവും കണ്ടെടുത്തു.

ഐഎക്സ്  346 വിമാനത്തിൽ വന്ന മറ്റൊരു യാത്രക്കാരനിൽനിന്നു 349 ഗ്രാം വരുന്ന 24 കാരറ്റ്  സ്വർണാഭരണങ്ങളും കണ്ടെടുത്തു.  അസിസ്റ്റന്റ് കമ്മിഷണർ സിനോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.പ്രവീൺ കുമാർ, പി.പ്രകാശ്, കെ.മനോജ് ഇൻസ്‌പെക്ടർമാരായ കെ.പ്രതീഷ്, കപിൽ സുരീര, വിഷ്ണു തുടങ്ങിയവർ പ്രത്യേക സംഘത്തിലുണ്ടായിരുന്നു.

Exit mobile version