Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ യുവതിയേയും കുഞ്ഞിനേയും തെരുവ് നായ കടിച്ച് പരുക്കേല്‍പിച്ചു

താമരശ്ശേരി: യുവതിയേയും കുഞ്ഞിനേയും തെരുവ് നായ കടിച്ച് പരുക്കേല്‍പിച്ചു. കട്ടിപ്പാറ കോളിക്കല്‍ വടക്കുംമുറി വേണാടിയില്‍ ഷഹീറിന്റെ ഭാര്യ സഫിയ (34), മകള്‍ ആയിശ തന്‍ഹ (5) എന്നിവരെയാണ് തെരുവ് നായ അക്രമിച്ചത്. താമരശ്ശേരി പുതിയ ബസ്റ്റാന്റില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.

കൊടുവള്ളിയിലേക്ക് ബസ്സ് കയറാന്‍ എത്തിയപ്പോള്‍ ബസ്റ്റാന്റിലുണ്ടായിരുന്ന തെരുവ് നായ്ക്കളില്‍ ഒന്ന് ഓടി വന്ന് ആയിഷ തന്‍ഹയെ കടിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവിനെയും കടിക്കുകയായിരുന്നു. മറ്റൊരു നായയേ അക്രമിച്ച ശേഷമാണ് ഇവര്‍ക്ക് നേരെ ഓടിയെത്തിയത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി പഴയ ബസ്റ്റാന്റ്, ബസ് ബേ, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Exit mobile version