Site icon Fourteen Kerala – 14 Kerala News

അവസാനവർഷ എം.ബി.ബി.എസ്. പരീക്ഷ ; മെഡിക്കൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം തുടങ്ങി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്, കെ.എം.സി.ടി. മെഡിക്കൽ കോളേജ് വിദ്യാർഥികൾ സംയുക്തമായി ഗവ. മെഡിക്കൽ കോളേജ് പോർട്ടിക്കോയിൽ കുത്തിയിരിപ്പ് സമരം തുടങ്ങി.

അവസാനവർഷ എം.ബി.ബി.എസ്. പരീക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യസർവകലാശാല വിദ്യാർഥി അനുകൂല തീരുമാനമെടുക്കുക എന്നാവശ്യപ്പെട്ട് ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. കത്തിച്ച മെഴുകുതിരിയുമായി കോളേജ് ഗേറ്റ് വരെ മാർച്ച് നടത്തിയ ശേഷമാണ് സമരപ്പന്തലിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ കോടതിയുടെ നിർദേശം വരുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. 150-ലേറെ വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തു. മതിയായ ക്ലിനിക്കൽ ക്ലാസുകൾ നൽകിയതിനുശേഷം പരീക്ഷ നടത്തുക, വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യം അംഗീകരിക്കുക, വിദ്യാർഥികളെ മാനസിക സംഘർഷത്തിലാക്കുന്ന നടപടികൾ കൈക്കൊള്ളാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

Exit mobile version