Site icon Fourteen Kerala – 14 Kerala News

റോഡ് പണി മുടങ്ങിയതിനാൽ ദുരിതം; താമരശ്ശേരിയിലും വ്യാപാരികൾ സമരത്തിന്

താമരശ്ശേരി: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി താമരശ്ശേരി ടൗണിൽ നടത്തുന്ന ഡ്രൈനേജ് നിർമാണത്തിലെ അപാകത പരിഹരിച്ച് പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.നിലവിൽ ഓവുചാൽ പൊളിച്ച ശേഷം പണി മുടങ്ങിക്കിടക്കുന്നതു മൂലം വ്യാപാരികൾക്ക് കടകൾ തുറക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. 

പൊളിച്ചിട്ട ഭാഗത്തെ പണി പൂർത്തീകരിക്കാതെ കൂടുതൽ ഭാഗം പൊളിക്കാ‍ൻ അനുവദിക്കില്ലെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി. റോഡ് നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.  സമിതി സംസ്ഥാന പ്രസിഡന്റ്‌ പി. കുഞ്ഞാവു ഹാജി കൺവൻഷൻ  ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡന്റ്‌ അമീർ മുഹമ്മദ്‌ ഷാജി അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ: അമീർ മുഹമ്മദ് ഷാജി (പ്രസി), എൻ.പി. അബ്ദുൽ മജീദ്, കെ.കെ. മോഹനൻ, പി.സി.അബ്ദുൽ റഹിം, മുർത്താസ് ഫസൽ അലി (വൈസ്.പ്രസി), റെജി ജോസഫ് (ജന.സെക്ര), ബോബൻ താമരശ്ശേരി, അബ്ദുൽ റഷീദ്, എം.ഷംസുദ്ദീൻ, മുഹമ്മദ് സാലി, എ.കെ.റഫീഖ് (സെക്ര), കെ.എം. മസൂദ് (ട്രഷ.)

Exit mobile version