Site icon Fourteen Kerala – 14 Kerala News

ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

താമരശ്ശേരി : ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കട്ടിപ്പാറ വിഒടി ക്വാർട്ടേഴ്സിൽ സമദ് (47) ആണ് പിടിയിലായത്. വസ്ത്ര വിപണനം നടത്തുന്ന സമദ് വീട്ടിൽ മറ്റാരുമില്ലാത്ത സമയം പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

ആറുമാസം മുൻപത്തെ സംഭവം അടുത്തിടെ ശ്രദ്ധയിൽപെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണു പൊലീസിൽ വിവരമറിയിച്ചത്. ഇൻസ്പെക്ടർ ടി.എ.അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Exit mobile version