Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

താമരശ്ശേരി: ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. ബാംഗ്ലൂർ സ്വദേശി അനൂപിനാണ് പരുക്കേറ്റത്. രാവിലെ 10 മണിക്കായിരുന്നു അപകടം.

ക്ഷേത്ര ദർശനം കഴിഞ്ഞ് വരികയായിരുന്ന രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ അനൂപിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം.

Exit mobile version