Site icon Fourteen Kerala – 14 Kerala News

വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടു ; തീയിട്ട ആൾ മരിച്ചു

കോഴിക്കോട്:  വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സംഭവം. ആക്രമണ ശ്രമത്തിനിടെ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും. 

Exit mobile version