Site icon Fourteen Kerala – 14 Kerala News

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു

താമരശ്ശേരി: പൂനൂര്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ മധ്യവയസ്കന് സാരമായി പരിക്കേറ്റു. പൂനൂർ കാന്തപുരം തടായിൽ അബ്ദുള്ള കുട്ടി (57) ക്കാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചി.

ലോറി ഡ്രൈവറായ അഹമ്മദ് കുട്ടി വണ്ടി നിർത്തി വീട്ടിലേക്ക് നടന്നു പോകവേയാണ് പന്നിയുടെ അക്രമണമുണ്ടായത്. മലയോരമേഖലയില്‍ പന്നി അക്രമണം പതിവാകുകയാണ്.

Exit mobile version