Site icon Fourteen Kerala – 14 Kerala News

മലപ്പുറം കാളികാവില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഫുട്ബോള്‍ സ്റ്റേഡിയം തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരുക്ക്

മലപ്പുറം: കാളികാവ് പുങ്ങോടില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

കവുങ്ങ് കൊണ്ടുള്ള ഗ്യാലറിയാണ് തകര്‍ന്നു വീണത്. ഗ്യാലറി തകര്‍ന്നുവീണ ഭാഗത്തെ ഫ്‌ലഡ് ലൈറ്റും നിലത്തുവീണിട്ടുണ്ട്.

യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തില്‍ നിറയെ കാണികളുണ്ടായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Exit mobile version