Site icon Fourteen Kerala – 14 Kerala News

ദേശീയ പണിമുടക്ക്: ജില്ലാ വാഹ പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി

താമരശ്ശേരി : ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ സർവീസ് സംഘടനാ സമിതി മാർച്ച് 28, 29, തിയ്യതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ ഊഷ്മള വരവേൽപ്പ് നൽകി. മണ്ഡലം ചെയർമാൻ അഷ്റഫ് കൂടത്തായി അധ്യക്ഷത വഹിച്ചു.

കൺവീനർ ടി.സി. വാസു സ്വാഗതം പറഞ്ഞു, ജാഥ ഡെ. ലീഡർമാരായ കെ.കെ. ക്യഷ്ണൻ ,എൻ.കെ.സി. ബഷീർ, മാനേജർ പി.വി.മാധവൻ, മാമ്പറ്റ ശ്രീധരൻ , സേതുമാധവൻ, കെ കെ .സലാം . എൻ.കെ. സുരേഷ്, ടി.ആർ. ഓമന കുട്ടൻ, ഉല്ലാസ് കുമാർ , കെ. സുലൈമാൻ , സി. ഹുസൈൻ, ബി.ആർ. ബെന്നി സംസാരിച്ചു. വിവിധ യൂണിയനുകൾ ജാഥാ ലീഡർക്ക് ഹാരാർപ്പണം നടത്തി. സ്വീകരണത്തിന് ജാഥാ ലീഡർ കെ.രാജീവ് നന്ദി പറഞ്ഞു.

Exit mobile version