Site icon Fourteen Kerala – 14 Kerala News

കുട്ടികൾക്കു കോവിഡ് വാക്സീൻ; പ്രാരംഭമായി നൽകിയത് 23 പേർക്ക്

കോഴിക്കോട് : ജില്ലയിൽ 12-14 വയസ്സു വരെയുള്ള 23 കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകി. പ്രാരംഭ നടപടി അടിസ്ഥാനത്തിൽ ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ നിന്നാണ് കോർബിവാക്‌സ് വാക്‌സീൻ നൽകിയത്. തുടർന്ന് ഏതൊക്കെ ദിവസങ്ങളിലാണ് വാക്സീൻ നൽകുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

സർക്കാർ അറിയിപ്പ് അനുസരിച്ചു തീയതി അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കുട്ടികൾക്കു നൽകാനായി 95,500 ഡോസ് കോർബിവാക്സ് എത്തി. ജില്ലയിൽ 12-14 പ്രായത്തിലുള്ള 80,000 മുതൽ 90,000 കുട്ടികൾ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. കൃത്യമായ പട്ടിക വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 12 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് വാക്‌സീൻ നൽകുന്നത്. ഒന്നാം ഡോസ് എടുത്ത് 28 ദിവസങ്ങൾക്കു ശേഷം രണ്ടാം ഡോസ് എടുക്കാം.

Exit mobile version