Site icon Fourteen Kerala – 14 Kerala News

ചമൽ പൂവൻമലയിൽ എക്സൈസ് റെയ്ഡ്; 15 ലിറ്റർ ചാരായം പിടികൂടി

താമരശ്ശേരി: റെയ്‌ഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും കട്ടിപ്പാറ വില്ലേജിൽ ചമൽ പൂവൻമല ഭാഗത്ത് ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ പൂവൻമലയുടെ താഴ്‌വാരത്ത് ആൾസഞ്ചരമില്ലാത്ത ഇടവഴിയിൽനിന്ന് 15 ലിറ്റർ ചാരായം കണ്ടെടുത്തു. 500 മില്ലിയുടെ 30 പ്ലാസ്റ്റിക് കുപ്പികളിലാക്കി ചാക്കിൽ കെട്ടി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

കാന്തലാട് വില്ലേജിൽ ചെറിയമണിച്ചേരി ഭാഗത്ത് നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ നീർച്ചാലിന്റെ കരയിൽ സൂക്ഷിച്ച 300 ലിറ്റർ വാഷും കണ്ടെത്തി.

ഇരു സംഭവങ്ങളിലും അബ്കാരി കേസെടുത്തു. റെയ്ഡിൽ പി.ഒ. ഷൈജു, സി.ഇ.ഒ.മാരായ ടി.വി. നൗഷീർ, ആർ.ജി. റബിൻ, ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു

Exit mobile version