Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗമുക്തി 150 പേർക്ക്

കോഴിക്കോട് : ജില്ലയിൽ ഇന്ന് 81 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 76 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,991 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 150 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 750 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Exit mobile version