Site icon Fourteen Kerala – 14 Kerala News

കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കൊടുവള്ളി: കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കൊടുവള്ളി ചുണ്ടപ്പുറം വട്ടപ്പാറക്കല്‍ ശംസുദ്ദീന്റെ ഭാര്യ ഫസ്‌ന (22)യാണ് വീട്ടുമുറ്റത്തെ 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്.

നരിക്കുനി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി സി റാഷിദ് കിണറ്റിലിറങ്ങി റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ഫസ്‌നയെ കരക്കെത്തിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, ജിനു, രഞ്ജിത്ത്, ജനാര്‍ദ്ദനന്‍, അനീഷ് എന്നിവര്‍ പങ്കാളികളായി.

Exit mobile version