Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കലക്ട്രേറ്റിലെ ആര്‍ ഡി ഒ ഓഫീസില്‍ മൂര്‍ഖന്‍ പാമ്പ്

കോഴിക്കോട്: കോഴിക്കോട് കലക്ട്രേറ്റിലെ ആര്‍ ഡി ഒ ഓഫീസില്‍ മൂര്‍ഖന്‍ പാമ്പ്. സബ് കലക്ടറുടെ സി എ യുടെ മുറിയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് ഓഫീസിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ക്കന്‍ പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാര്‍ ജാഗ്രത പാലിച്ചു. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

കലക്ട്രേറ്റ് വളപ്പില്‍ നേരത്തേയും പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ എ ഡി എമ്മിന്റെ ഓഫീസിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് എ്തിയത് ഉദ്യോഗസ്ഥരെ ഭീതിയിലാക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകള്‍ക്കുള്ളില്‍ പാമ്പുകള്‍ തമ്പടിക്കാനുള്ള സാധ്യത കൂടുതലാണ്.

Exit mobile version