Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ കൊക്കയിൽ വീണ് മരിച്ചത് കൊട്ടാരക്കര സ്വദേശി.

താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര കിഴക്കുംമുറി പുത്തൂര്‍ രാജേഷ് ഭവനം രാജുവിന്റെ മകന്‍ രാജേഷ് ആണ് മരിച്ചത്. ചുരം ഒമ്പതാം വളവിന് താഴ് ഭാഗത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ചുരത്തില്‍ ഇറങ്ങിയപ്പോള്‍ കൊക്കയിലേക്ക് വീണതാണെന്നാണ് സംശയം. യാത്രക്കാര്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ചുരം സംരക്ഷണ സമിതിയുടെ ഓഫീസില്‍ വിവരം അറിയിച്ചു.

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചിതനെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി. അഷ്‌റഫ് തെങ്ങലക്കണ്ടി, ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍, എസ് ഐ മാരായ സനോജ്, മുരളീധരന്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി.

കല്‍പ്പറ്റയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സുനി ജോര്‍ജ്, സനീഷ് പി ചെറിയാന്‍, സെന്തില്‍. കെ. സി, സുജിത്. എം എസ്, ശറഫുദ്ധീന്‍ ബി, രഞ്ജിത് കെ ആര്‍, അഭിജിത് സി ബി, സുജിത് സുരേന്ദ്രന്‍, ഹോം ഗാര്‍ഡ് ഗോവിന്ദന്‍ കുട്ടി എന്നിവരടങ്ങിയ സംഘം എത്തി മൃതദേഹം റോഡിലെത്തിച്ചു.

ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന്‍രെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Exit mobile version