Site icon Fourteen Kerala – 14 Kerala News

കർഷക വിരുദ്ധ പ്രസ്താവന കെ സുധാകരൻ പിൻവലിക്കണം; കിഫ

കോഴിക്കോട്: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്തുകൊണ്ട് കർഷക പക്ഷത്തുനിന്ന് നിലപാടെടുത്തത് തെറ്റായിപ്പോയെന്നും അതിൽ ഞങ്ങൾ പശ്ചാത്തപിക്കുന്നു എന്നുമുള്ള കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്താവന, മണ്ണിൽ പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുന്ന കർഷക ജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ – കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പ്രസ്താവിച്ചു.

കെ സുധാകരനും , ഉമ്മൻചാണ്ടിയും വി ഡി സതീശനും അടക്കമുള്ളവർ പി ടി തോമസിന്റെ മരണത്തോട് അനുബന്ധിച്ചു ഗാഡ്ഗിൽ അനുകൂല കർഷക വിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. അന്ന് അതിനെതിരെ ശക്തമായ കർഷക രോഷം ഉയർന്നിരുന്നു. സീനിയർ നേതാക്കൾ ഇത്തരം പ്രസ്താവനകൾ തുടർച്ചയായി ഇറക്കുന്നതു കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നയത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ആർജവം കോൺഗ്രസ് പാർട്ടി കാണിക്കണമെന്നും അല്ലാത്തപക്ഷം കെ സുധാകരൻ എത്രയും പെട്ടെന്ന് ഈ പ്രസ്താവന പിൻവലിച്ചു കർഷക സമൂഹത്തോട് മാപ്പ് പറയണമെന്നും കിഫ ആവശ്യപ്പെട്ടു.

Exit mobile version