Site icon Fourteen Kerala – 14 Kerala News

അപകടക്കെണിയൊരുക്കി അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും

കോഴിക്കോട്: മെഡിക്കൽ കോളജ് ജംക്‌ഷനിൽ നിന്നു മാവൂർ ഭാഗത്തേക്കും കാരന്തൂർ ഭാഗത്തേക്കുമുള്ള റോഡരികുകളിലെ അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും കാൽനടയാത്രക്കാർക്ക് അപകടക്കെണിയാകുന്നതായി പരാതി. ചെറിയ അപകടങ്ങൾ ഇവിടെ നിത്യേന സംഭവിക്കുന്നുണ്ട്. നടന്നുപോകാൻ സാധിക്കാത്ത രീതിയിലാണ് പാർക്കിങ്ങും കച്ചവടങ്ങളും ഉള്ളത്. ഇവിടെ നടപ്പാത ഇല്ലാത്തതാണു പ്രധാന പ്രശ്നം. 

ഇതുമായി ബന്ധപ്പെട്ട് സ്നേഹ ഈസ്റ്റ് മെഡിക്കൽ കോളജ് റസിഡന്റ്സ് അസോസിയേഷൻ പൊലീസിനും കോർപറേഷൻ അധികൃതർക്കും പരാതി നൽകി. ഗവ.മെഡിക്കൽ കോളജിൽ പുതുതായി തുടങ്ങാൻ പോകുന്ന അത്യാഹിത വിഭാഗം ബ്ലോക്കിനു മുന്നിലെ റോഡരികിലും പുതിയ വഴിയോരക്കച്ചവടങ്ങൾ വരുന്നതായി പരാതിയിൽ പറയുന്നു. എത്രയും വേഗം ഫുട്പാത്ത് നിർമിക്കണമെന്നും അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

Exit mobile version