Site icon Fourteen Kerala – 14 Kerala News

മാർബിൾപാളികൾ ദേഹത്തുവീണ് ചുമട്ടുതൊഴിലാളി മരിച്ചു

കോഴിക്കോട്: കണ്ടെയ്‌നറിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾപാളികൾ ദേഹത്തുവീണ് ചുമട്ടുതൊഴിലാളി മരിച്ചു. ചേവായൂർ ആർ.ടി.ഒ. ഗ്രൗണ്ടിനുസമീപം പുൽപ്പറമ്പിൽ രാജൻ (49) ആണ് മരിച്ചത്. ചേവായൂർ സ്കൂളിനുസമീപത്തെ പഴയ റോഡിലാണ് സംഭവം. എറണാകുളത്തുനിന്ന് വിവിധയിടങ്ങളിലേക്കായി കണ്ടെയ്‌നറിൽ എത്തിയ മാർബിൾ ലോറിയിലേക്ക് മാറ്റിക്കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.

രണ്ടുലോഡ് മാറ്റിയശേഷം മൂന്നാമത്തെ ലോഡ് മാറ്റിക്കയറ്റുന്നതിനിടെ നാലഞ്ച് മാർബിൾഷീറ്റുകൾ വണ്ടിയിൽ നിൽക്കുകയായിരുന്ന രാജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30-ഓടെ മരിച്ചു.

പിതാവ്: കൃഷ്ണൻ നായർ. ഭാര്യ: ദീപ. മക്കൾ: ശ്രാവൺരാജ്, തീർഥരാജ്.സഹോദരങ്ങൾ: പ്രഭാകരൻ, ഗോപാലകൃഷ്ണൻ (ജി.കെ.കൺസ്ട്രക്ഷൻ), ബേബി, സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ.

Exit mobile version