Site icon Fourteen Kerala – 14 Kerala News

ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; അതിഥിത്തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഹോട്ടലിൽ ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോൾ ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതു കണ്ടു.

സംശയം തോന്നി  പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു. വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചശേഷം ഹോട്ടലിൽ എത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുൻപ് ഹോട്ടലിൽ ജോലിക്കെത്തിയതാണ് യുവാവ്.

Exit mobile version