Site icon Fourteen Kerala – 14 Kerala News

മുൻ മന്ത്രി പി സിറിയക് ജോണിൻ്റെ ഭാര്യ അന്നകുട്ടി സിറിയക് നിര്യാതയായി

കട്ടിപ്പാറ: മുൻ മന്ത്രി പി സിറിയക് ജോണിൻ്റെ ഭാര്യ അന്നകുട്ടി സിറിയക് (86) കോഴിക്കോട് നിര്യാതയായി.

സംസ്കാരം ഇന്ന് (04-03-2022- വെള്ളി) വൈകുന്നേരം 4.00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ.

ഇപ്പോൾ മകൻ വിനോദിന്റെ കോഴിക്കോട് ചേവായൂരിലുള്ള വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതിക ദേഹം നാളെ രാവിലെ കട്ടിപ്പാറയ്ക്കു കൊണ്ടുപോകും.

കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ബാബു സിറിയക് (മംഗലാപുരം), ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആർക്കിടെക്ട്).

മരുമക്കൾ: സിൻസി ബാബു, ജോയ് തോമസ് വട്ടക്കാനാൽ പാലാ (എൻജിനിയർ), ജോസ് മേൽവെട്ടം (ഈങ്ങാപ്പുഴ), അനിത ചൗധരി (ആർക്കിടെക്ട്).

Exit mobile version