Site icon Fourteen Kerala – 14 Kerala News

ആര്യങ്കാവ് വനമേഖലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ യുവാവ് പിടിയില്‍

കൊല്ലം പുനലൂരിലെ ആര്യങ്കാവ് വനമേഖലയില്‍ നിന്ന് 12 ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതി വനപാലക സംഘത്തിന്റെ പിടിയിലായി. ആര്യങ്കാവ് വെഞ്ച്വര്‍ എസ്റ്റേറ്റ് ഒ.എസ് ഡിവിഷനിലെ താമസക്കാരനായ രതീഷിനെയാണ് (20) കോട്ടവാസലില്‍ നിന്ന് വനപാലക സംഘം അറസ്റ്റ് ചെയ്തത്.

ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ ചേനഗിരി സ്വാഭാവിക ചന്ദന പ്ലാന്റേഷനില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 ചന്ദര മരങ്ങള്‍ മുറിച്ച് കടത്തിയത്. സംഭവത്തില്‍ പ്രതിക്കെതിരെ നാല് കേസുകളെടുത്തതായി ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അംബ്ജു കെ. അരുണ്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനപാലകരായ ശശീന്ദ്രകുമാര്‍, പ്രദീപ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version