Site icon Fourteen Kerala – 14 Kerala News

ചുരം ബൈപ്പാസ് റോഡ്; തളിപ്പുഴ വനാതിര്‍ത്ഥിയില്‍ ജനകീയ റോഡ് വെട്ടല്‍ സമരം നടത്തി

തളിപ്പുഴ: ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴ വനാതിര്‍ത്ഥിയില്‍ ജനകീയ റോഡ് വെട്ടല്‍ സമരം നടത്തി. അഡ്വ: ടി സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി കെ ഹുസൈന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബിക മംഗലത്ത്, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.സുനീര്‍, വൈത്തിരി പഞ്ചായത്ത് പ്രതിനിധികളായ ജ്യോതിഷ്‌കുമാര്‍, ഡോളി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

മുന്‍ എംഎല്‍എ എന്‍ഡി അപ്പച്ചന്‍, ഫാദര്‍ തോമസ് ജോസഫ് കൊച്ചു മണ്ണാറത്ത്, സെയ്ത് തളിപ്പുഴ, ജോണി പറ്റാനി, റസാഖ് കല്‍പ്പറ്റ, ഷാന്‍ കട്ടിപ്പറ, ഏ ഏ വര്‍ഗ്ഗീസ്, ഷാജഹാന്‍ തളിപ്പുഴ, ബിന്ദു ഉദയന്‍, മൊയ്തു മുട്ടായി, ഇ കെ വിജയന്‍, പി കെ സുകുമാരന്‍, റെജി ജോസഫ്, സി സി ജോസഫ്, ബിജു താന്നിക്കാക്കുഴി, ഷാഫി വളഞ്ഞ പാറ, ഖദീജ സത്താര്‍, ടി ആര്‍ ഒ കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version