Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നഗരത്തില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ 36 പേര്‍ക്ക് പരിക്ക്. കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെള്ളനിറത്തിലുള്ള പേപ്പട്ടിയാണ് ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

പരിുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടി ആക്രമണത്തില്‍ ആളുകള്‍ക്ക് പരുക്കേറ്റ സാഹതര്യത്തില്‍ നഗത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് മേയര്‍ ആവശ്യപ്പെട്ടു.

Exit mobile version