Site icon Fourteen Kerala – 14 Kerala News

രാത്രി പൈപ്പ് പൊട്ടി; ദേശീയപാതയിൽ വെള്ളപ്പൊക്കം, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

ഫറോക്ക്: നല്ലളം ഡീസൽ നിലയത്തിനു സമീപം ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളപ്പൊക്കം. വീതിയേറിയ റോഡിന്റെ മുക്കാൽഭാഗം വെള്ളം കയറി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി 9.30ന് ആണ് ജറൂർ പാലത്തിനു സമീപം ജപ്പാൻ പദ്ധതി പ്രധാന വിതരണ ശൃംഖലയിൽ ചോർച്ചയുണ്ടായത്.

ശക്തമായ സമ്മർദത്തിൽ പുറത്തേക്കൊഴുകിയ വെള്ളം ദേശീയപാതയിൽ വ്യാപിച്ചു. സമീപത്തെ പികെ സ്റ്റീൽ കമ്പനി വളപ്പിലും വെള്ളം കയറി. ദേശീയപാതയിൽ വളവിലാണ് വെള്ളക്കെട്ട്. ഇത് അപകട സാധ്യത ഉയർത്തുന്നുണ്ട്. പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ട്.

Exit mobile version