Site icon Fourteen Kerala – 14 Kerala News

കോവിഡ് പ്രതിസന്ധി; കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് ആത്മഹത്യ

കോഴിക്കോട്:കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ ഇന്ന് രണ്ട് ആത്മഹത്യ . വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്. രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനോജിന്റെ മൃതദേഹം മലബാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version