Site icon Fourteen Kerala – 14 Kerala News

സ്ഥിതി ആരോഗ്യകരമല്ല; ആവശ്യത്തിനു ഡോക്ടർമാരില്ലാതെ സർക്കാർ ആശുപത്രികൾ

കോഴിക്കോട്∙ തുടർച്ചയായ മൂന്നാം വർഷവും കോവിഡിനോടു പൊരുതുമ്പോൾ ആവശ്യത്തിനു ഡോക്ടർമാരില്ലാതെ സർക്കാർ ആശുപത്രികൾ കിതയ്ക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രി വരെ, ജില്ലാ ടിബി ആശുപത്രി, ത്വക്‌രോഗ ആശുപത്രി, കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഗവ. മാനസികാരോഗ്യ കേന്ദ്രം അടക്കമുള്ള 93 സർക്കാർ ആശുപത്രികളിലായി ആകെയുള്ളത് 443 ഡോക്ടർമാരാണ്.

സ്പെഷ്യൽറ്റി, അഡ്മിനിസ്ട്രേറ്റീവ്, ജനറൽ കേഡറിലായാണ് ഇത്രയും പേരുള്ളത്. ജില്ലയിലെ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടിയെടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നു ഡോക്ടർമാർ പറയുന്നു. 

Exit mobile version