കോട്ടയം:ഈരാറ്റുപേട്ടയിൽ കെട്ടിട നിർമാണത്തിനിടെ തട്ട് തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി റംസാനാണ് മരിച്ചത്. കെട്ടിടത്തിന്റെ തേപ്പ് ജോലികൾക്കായി നിർമിച്ച തട്ട് തകർന്നു വീണാണ് അപകടം ഉണ്ടായത്.
അപകടത്തിൽ മൂന്ന് തൊഴിലാളികൾ താഴേക്ക് വീണതായും ഇവർക്കൊപ്പം വൈദ്യുതി ലൈൻ കമ്പിയും പതിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
