Site icon Fourteen Kerala – 14 Kerala News

പുനരധിവാസത്തിന് പതിനയ്യായിരം കോടി രൂപയുടെ സഹായം; നേപ്പാളിന് വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: നേപ്പാളിന് വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനരധിവാസത്തിന് പതിനയ്യായിരം കോടി രൂപയുടെ സഹായം ഇന്ത്യ നൽകും. നേപ്പാളിന് കാണ്ട്‌ല, പാരദ്വീപ് തുറമുഖങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ നേപ്പാളിൻ്റെ വിശ്വസ്ത പങ്കാളിയെന്ന് ബലേന്ദ്ര ഷാ പറഞ്ഞു. ഇന്ത്യൻ നിക്ഷേപങ്ങൾക്ക് നേപ്പാളിൽ അവസരം ഒരുക്കും. നരേന്ദ്ര മോദിയെ ബലേന്ദ്ര ഷാ നേപ്പാളിലേക്ക് ക്ഷണിച്ചു.

സരയു – കമല ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയ്ക്കും നേപ്പാളിലെ ജനക്പൂർ ധാമിനുമിടയിലാണ് പ്രതിവാര ട്രെയിൻ സർവീസ് നടക്കുക. നരേന്ദ്ര മോദിയും ബലേന്ദ്ര ഷായും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ബാലേന്ദ്ര ഷായ്ക്ക് ഇന്ത്യയിലെ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി.

ഇന്ത്യൻ സർക്കാർ ആദരസൂചകമായി അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തിയത്. സാമ്പത്തിക സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയായി.

ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യമുണ്ട്.

Exit mobile version