Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍കൊടി പോലും പൂര്‍ണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.ബീച്ചിന്റെ പരിസരത്ത് രാവിലെ നടക്കാനിറങ്ങിയവരാണ് മണലില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി ബീച്ചില്‍ ഒരുപാട് ആളുകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പുലര്‍ച്ചെ മൂന്നര വരെ ആ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രാത്രിയും ബീച്ച് പരിസരത്ത് പൊലീസ് പട്രോള്‍ നടത്തിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ആരാണ് കുഞ്ഞിനെ ബീച്ചില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.

Exit mobile version