Site icon Fourteen Kerala – 14 Kerala News

92ാം വയസ്സിലും സ്വസ്ഥതയില്ലേ? കണ്ണൂരിൽ റിട്ട. പ്രധാനാധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ആക്രമണം; നാട്ടുകാരിൽ ആശങ്ക

ചക്കരക്കല്ല്: മുഴപ്പാല നരിക്കോട് വീട്ടിന് നേരെ കരി ഓയിൽ ഉപയോഗിച്ച് ആക്രമണം. നരിക്കോട് യു.പി. സ്കൂൾ റിട്ട പ്രഥമാധ്യാപിക നരിക്കോട്ടെ കുന്നിനാത്ത് വീട്ടിൽ പി.കെ. നാരായണി ടീച്ചറുടെ വീടിനുനേരെ ആണ് ആക്രമണം ഉണ്ടായത്.

വീടിൻ്റെ വരാന്തയിലും വാതിലിലും ചുമരിലുമായിട്ടാണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. 92 വയസ് പ്രായമുള്ള ടീച്ചറും അവരുടെ സഹായിയുമാണ് വീട്ടിൽ താമസിച്ചുവരുന്നത്. വീടിൻ്റെ മുൻഭാഗത്തെ വാതിലിലും വരാന്തയിലും ചുവരിലും കരിഓയിൽ ഒഴിച്ച നിലയിലാണ്.
കരിഓയിൽ ശേഖരിച്ചു കൊണ്ടു വന്ന ക്യാനും ചെരുപ്പും സമീപത്തായി കാണാനുണ്ട്. ചക്കരക്കൽ പോലീസിൽ പരാതി നല്കി.

ഡി. സി.സി. ജനറൽ സെകട്ടറി കെ.കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.സി. അബ്ദുൾ റഹിമാൻ, വാർഡ് മെമ്പർ മധു എന്നിവർ സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്ത് ഇതിനുമുമ്പും ഈ ഭാഗത്തെ ഏതാനും വീടുകൾക്കുനേരെ കരിഓയിൽ ഒഴിച്ചതായി നാട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Exit mobile version