Site icon Fourteen Kerala – 14 Kerala News

എസ്‌എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ചയെന്ന് ആരോപണം; ഗർഭിണിയായ പോക്സോ അതിജീവിതയെ കാണാതായി, അന്വേഷണം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയിൽ നിന്ന് കാണാതായി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.

പെൺകുട്ടി ആശുപത്രിയിൽ നിന്ന് പുറത്തുപോയത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.

പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

സംഭവം പുറത്തറിയാതിരിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. അതേസമയം, മെഡിക്കൽ കോളജ് സിഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version