കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇരുചക്ര വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് തീ ഉയരുന്നത് കണ്ടാണ് വീട്ടുകാരും നാട്ടുകാരും വിവരമറിയുന്നത്. ഉടൻ തന്നെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി കത്തി അമർന്നിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞെത്തിയ നല്ലളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
