Site icon Fourteen Kerala – 14 Kerala News

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട് : മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം.

ഇക്കഴിഞ്ഞ ഞായറാഴ്ച 133 കുട്ടികളെയും കൊണ്ട് ഹൈദരാബാദിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ യാത്രക്കിടെ കുട്ടികൾ പ്രതിഷേധമായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രക്ഷിതാക്കളും ഇരുവർക്കും എതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ ആരോപണ വിധേയനായ പ്രധാന അധ്യാപകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി . പ്രിന്‍സിപ്പൽ മദ്യപിച്ചിരുന്നില്ല എന്ന് വ്യക്തമായതിനാൽ മറ്റ് കാരണങ്ങൾ പറഞ്ഞ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റി എന്നാണ് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പടെ ആരോപിക്കുന്നത്.

Exit mobile version