Site icon Fourteen Kerala – 14 Kerala News

വാണിമേൽ ജനവാസ കേന്ദ്രത്തിന് തൊട്ടടുത്ത് അനധികൃത ക്വാറി; പോലീസ് സംരക്ഷണത്തിൽ ഖനനം പുനനാരംഭിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

നാദാപുരം: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ ക്വാറിയുടെ പ്രവർത്തനം തടയാൻ ശ്രമിച്ചെങ്കിലും, പോലീസിന്റെ ശക്തമായ സംരക്ഷണത്തോടെ ക്വാറിയുടെ പ്രവർത്തനം ആരംഭിക്കുകയാണുണ്ടായത്.

എന്നാൽ, പൊലീസിനെ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തോടും വനാതിർത്തിയോടും ചേർന്ന് വൻകിട ഖനനം നടത്താനുള്ള മാഫിയാ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച, 3/11/26) രാവിലെ 9 മണിക്ക് പ്രദേശത്ത് ശക്തമായ ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിലങ്ങാടിന്റെ മലയോര മേഖലകളിൽ മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രദേശങ്ങളിൽ ഖനനം നടത്തുന്നത് നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാകുമെന്ന് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.

ഖനന മാഫിയയുടെ ലാഭക്കൊതിക്ക് ജനങ്ങളുടെ ജീവൻ പണയം വെക്കാൻ അനുവദിക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു.

Exit mobile version