Site icon Fourteen Kerala – 14 Kerala News

കോഴിക്കോടിന്റെ കാഴ്ചകൾ ഡബിൾ ഡെക്കറിൽ കണ്ടാലോ? സിറ്റി റൈഡ് 100 രൂപ മുതൽ

കോഴിക്കോട്:മലബാറിലെ ആദ്യ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സിറ്റി റൈഡ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. തുറന്ന അപ്പർ ഡെക്കിൽ യാത്ര ചെയ്യാൻ 200 രൂപയും താഴത്തെ ഡെക്കിൽ 100 രൂപയുമാണ് നിരക്ക്.

ബസിന്റെ മുകൾനിലയിൽ 36 പേർക്കും താഴത്തെ നിലയിൽ 28 പേർക്കും സഞ്ചരിക്കാം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയർ, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. വൈകീട്ട് 3.00, 4.30, 6.00, 7.30, രാത്രി 9.00 എന്നീ സമയങ്ങളിലാണ് യാത്ര ആരംഭിക്കുന്നത്.

onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് യാത്രയ്ക്ക് അവസരം. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയും ട്രിപ്പും തിരഞ്ഞെടുത്ത് ലഭ്യമായ സീറ്റുകൾ ബുക്ക് ചെയ്യാം.

Exit mobile version