Site icon Fourteen Kerala – 14 Kerala News

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി റിയാസ്

കോഴിക്കോട് : ജില്ലയിലെ മലയോരഹൈവേ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയോരഹൈവേ പ്രവൃത്തി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോടഞ്ചേരി-കക്കാടംപൊയിൽ റോഡിൽ റീ അലൈൻമെന്റ് ആവശ്യമുള്ള ആറുകിലോമീറ്ററിൽ ഫെബ്രുവരി 28-നകം സർവേ പൂർത്തീകരിക്കാൻ നിർദേശം നൽകി. തലയാട്-കോടഞ്ചേരി റോഡിൽ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് സാങ്കേതികാനുമതി ഫെബ്രുവരി ഒമ്പതിനകം ലഭ്യമാക്കും. പുതിയ ഡി.പി.ആർ. ഉടൻ നവീകരിക്കും. പുല്ലുവയൽ-തൊട്ടിൽപ്പാലം റോഡിൽ 28 കിലോമീറ്ററിൽ 14 കിലോമീറ്റർ ടെൻഡർ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15-നകം തയ്യാറാക്കാനും മന്ത്രി നിർദേശിച്ചു. നിരവിൽപുഴ-മൂന്നാംകൈ-തൊട്ടിൽപ്പാലം റോഡിൽ ഫെബ്രുവരി 28-നകം ഡി.പി.ആർ. തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി എ.കെ. ശശീന്ദ്രൻ, എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, ഇ.കെ. വിജയൻ, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ.കെ. രമ, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്‌, പൊതുമരാമത്ത് വകുപ്പ് ജോയന്റ്‌ സെക്രട്ടറി സാംബശിവറാവൂ, എന്നിവർ പങ്കെടുത്തു.

Exit mobile version