Site icon Fourteen Kerala – 14 Kerala News

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത് അന്യായമെന്ന് വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടു പോലീസുകാരാണ് സാക്ഷി നിന്നത്. സർക്കാർ അറിഞ്ഞുള്ള നീക്കം ഉണ്ടായി. ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. 23 നു ഹാജരാകണമെന്നാണ് നോട്ടീസ് പതിച്ചത്. പിണറായി കണ്ണൂരിലാണ്. സ്റ്റാഫ് നോട്ടീസ് കൈപ്പറ്റിയില്ല. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുന്നേ അനാവശ്യ ധൃതി വേണ്ട. നോട്ടീസ് കൈപ്പറ്റാൻ സ്റ്റാഫിനെ നിർബന്ധിച്ചെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ബേക്കറി ജംക്ഷന് സമീപമുള്ള വീട്ടിൽ അദ്ദേഹം ഇല്ലാതിരുന്നതിനാലാണ് നടപടി. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘത്തിൻ്റെ നിർദേശം. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന മറുപടി നൽകാനാണ് പ്രതിപക്ഷ നേതാവ് ഒരുങ്ങുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇഡി അതിവേഗം മുന്നോട്ടു നീക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമൻസ് കൈപ്പറ്റാൻ വീട്ടിൽ ആരുമില്ലാതിരുന്നതിനാലാണ് അത് പതിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തപാലിൽ അയച്ചാൽ കൈപ്പറ്റാതിരിക്കാനും, അതിൻ്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വീട്ടിൽ നേരിട്ടെത്തി സമൻസ് പതിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത് തികച്ചും സാധാരണ നടപടിക്രമം മാത്രമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിശദീകരണം.

Exit mobile version