Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ (48) ആണ് മരിച്ചത്. എടവരാട് ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.

ഭർത്താവ്: മനോജ്. മക്കൾ: നിരഞ്ജന, ദേവനന്ദ (മീഞ്ചന്ത ഗവൺമെന്റ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി). അച്ഛൻ: കേശവൻ നായർ. അമ്മ: സീമന്തിനി. സഹോദരിമാർ: നിഷ (കുറ്റ്യാടി പോലീസ് സ്റ്റേഷൻ), ഷൈമ (സെയിൽസ് ടാക്സ്, കോഴിക്കോട്). രാജശ്രീയുടെ നിര്യാണത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

Exit mobile version