ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം. കോയമ്പത്തൂരിൽ ശക്തമായ മഴ പെയ്യുന്നതിനാൽ യാത്ര റദ്ദാക്കി. സ്വകാര്യ വിമാനത്തിൽ സി ജോസഫ് വിജയ് ചെന്നൈയിലേയ്ക്ക് തിരിയ്ക്കും.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായി വിജയ് കേരളത്തിൽ എത്തുന്നതിൽ ആരാധകർ വമ്പൻ വരവേൽപ്പാണ് ഒരുക്കിയത്. രണ്ട് വർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. അന്ന് വൻ ആരാധകക്കൂട്ടമാണ് അദ്ദേഹത്തെ വരവേൽക്കാൻ തടിച്ചുകൂടിയത്.
നിലവിൽ ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ നേരിൽ കാണാൻ വലിയ നിയന്ത്രണങ്ങളുണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിടരുന്നു.
