Site icon Fourteen Kerala – 14 Kerala News

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങിമരിച്ച് രണ്ട് പിഞ്ചുകുട്ടികൾ. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ അഞ്ച് വയസ്സുകാരിയായ മകൾ ഫാത്തിമ സഹ്‌റ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അപകടം ഉണ്ടായത്.

കളിക്കുന്നതിനിടയിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭ്യമായി വരുന്നതേയുള്ളൂ.

Exit mobile version