കോഴിക്കോട്: ക്ഷീരോത്പാദനത്തിൽ മലബാർ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാർ മിൽമ. ഇ തിനായി ‘ക്ഷീരധാര’ പദ്ധതി പ്രഖ്യാപിച്ചു. മലബാർ മിൽമ നില വിൽ സംഭരിക്കുന്ന പ്രതിദിന ശരാശരി പാലളവ് ആറരലക്ഷം ലിറ്ററിൽ നിന്ന് ഏഴ് ലക്ഷം ലിറ്റ റിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. ക്ഷീരസംഘങ്ങൾ നിലവിൽ മേഖലാ യൂണിയന് നൽകിക്കൊണ്ടി രിക്കുന്ന പാലളവിന് മുകളിൽ നൽകുന്ന നിശ്ചിത ഗുണനില വാരമുള്ള ഓരോ ലിറ്റർ പാലിനും അഞ്ച് രൂപ അധിക പാൽ വിലയായി നൽകുന്നതാണ് പ ദ്ധതി.
2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംഘങ്ങൾ മലബാർ മേഖലാ യൂണിയന് നൽകിയ പ്രതിദിന ശരാശരി പാലളവ് കണക്കാക്കി ഒക്ടോബർ 21 മുതൽ അതിനു മുകളിലേക്ക് നൽകുന്ന ഓരോ ലിറ്റർ പാലിനും അഞ്ചുരൂപ വീതം അധിക വിലയായി ലഭിക്കും.
ആദ്യഘട്ടത്തിൽ ഒക്ടോബർ 21 മുതൽ ഡിസംബർ 31വരെയാണ് അധികപാൽവില നൽകുന്നത്. കർഷകരിൽ നിന്നുള്ള പ്ര തികരണം വിലയിരുത്തി പദ്ധ തിയുടെ കാലയളവ് വർധിപ്പിക്കുമെന്ന് മലബാർ മിൽമ അ ഡ്മിനിസ്ട്രേറ്റർ വർക്കി ജോർജ് അറിയിച്ചു.ക്ഷീര സംഘങ്ങൾ ഓരോ പത്തു ദിവസവും നൽകുന്ന ശരാശരി പാലളവിൽ വന്ന വർധനവിനെയാണ് ഇൻസെന്റീവിനായി പരിഗണിക്കുക.
