Site icon Fourteen Kerala – 14 Kerala News

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്; മുഖ്യമന്ത്രി

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു ന്യായീകരണവും ഇല്ല. അവർക്ക് കൊടുക്കാനുള്ളത് കൊടുക്കുക എന്നതാണ് നയം.

ആധുനിക സൗകര്യങ്ങൾ ഉള്ള തുറമുഖമാണ് വരുന്നത്. മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും.മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതികളാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്.

മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു.

Exit mobile version