Site icon Fourteen Kerala – 14 Kerala News

മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യാ ശ്രമം; ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൃഷിവകുപ്പ് ജീവനക്കാരൻ മരിച്ചു

മാവൂർ :പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓടുന്ന സ്വകാര്യ ബസിനു മുന്നിൽ ചാടിയ യുവാവ് മരിച്ചു. പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി.അജയ് (41) ആണ് ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ 10.20 ന് ആണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ അടിയിലേക്ക് അജയ് ചാടിയത്. ബസ് ഉടനെ നിർത്തിയെങ്കിലും കാലിൽ ചക്രം കയറി ഗുരുതരമായി പരുക്കേറ്റു.ബാഗുമായി റോഡിനു സമീപത്തെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വച്ചശേഷം ഓടി വന്നു ബസിനു മുന്നിലേക്ക് ചാടുന്ന ദൃശ്യം ബസിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.

Exit mobile version