Site icon Fourteen Kerala – 14 Kerala News

കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് രാത്രിയോടെ ആഷിക്കിനെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തുക്കൾ കത്തിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Exit mobile version