Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരം മരിച്ചു

കോഴിക്കോട് : കോഴിക്കോട് വാഹനാപകടത്തിൽ യുവ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂർ സ്വദേശിയുമായ റിജോൺ ജോസ് ആണ് ജീവൻ വെടിഞ്ഞത്.

കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ സഹതാരം ഗനി അഹമ്മദിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റിജോണും ഗനിയും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഫുട്‌ബോൾ ലോകവും ബന്ധുക്കളും.

Exit mobile version