Site icon Fourteen Kerala – 14 Kerala News

രാത്രി വിയർത്ത് കുളിക്കും, ഇരുട്ടിൽ തപ്പാൻ റെഡിയായിക്കൊളൂ….! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ദേശീയ തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതുമാണ് നിയന്ത്രണത്തിന് പിന്നിൽ. പീക്ക് സമയത്തെ ആവശ്യകതയിൽ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ക്ഷാമം നിലനിൽക്കുന്നതിനാൽ ലോഡ് റെഗുലേഷൻ ഒഴിവാക്കാനാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

കെ.സി വേണുഗോപാലിന്റെ ഇടപെടലിൽ ഹിമാചൽ പ്രദേശിൽ നിന്ന് അധിക വൈദ്യുതി എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. സെപ്റ്റംബർ 15 ഓടെ കൽക്കരി പ്രതിസന്ധി തീരുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പൂർണ പരിഹാരമായിട്ടില്ല.

ഇത് താപനിലയങ്ങളുടെ ഉത്പാദനത്തെയും സാരമായി ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട 1600 മെഗാവാട്ടിലും കുറവ് വന്നിട്ടുണ്ട്. കൂടുതൽ വൈദ്യുതി കണ്ടെത്താൻ ശ്രമം തുടരുകയാണെങ്കിലും ക്ഷാമം തുടരുകയാണ്.അതിനിടെ ഇന്നലെ സംസ്ഥാനത്തെ പീക്ക് ഡിമാൻഡ് 4564 മെഗാവാട്ട് ആയിരുന്നു. ആകെ ഉപയോഗം 94.08 ദശലക്ഷം യൂണിറ്റും.

Exit mobile version