Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി

കോഴിക്കോട് : കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയിൽ നിന്ന് വൈകുന്നേരമായപ്പോഴേക്കും പവന് 1,080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.

അതിനിടെ, വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് വിപണി നിരക്ക്.

Exit mobile version