കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പേരാമ്പ്രയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. യുവതിക്ക് ലഹരിമരുന്ന് നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ബന്ധുവായ പ്രതി, ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റു പ്രതികളിൽനിന്ന് പണം തട്ടിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്.
